മാവേലിക്കര: മാവേലിക്കരയിൽ വീടിനും കുറ്റിക്കാടിനും തീപിടിച്ചു. പുന്നമൂട് പോനകം വിനീതിന്റെ വീടിനും വഴിപാടി കടവിന് സമീപം കുറ്റിക്കാടിനുമാണ് തീപിടിച്ചത്. രാവിലെ 9നാണ് വീടിന് തീപിടിച്ചത്. വീട്ടുപകരണങ്ങളും ജനലിന്റെ ഒരുഭാഗവും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി 9 മണിയോടെയാണ് കുറ്റിക്കാടിന് തീപിടിച്ചത്. സാമൂഹ്യ വിരുദ്ധർ തീയിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടിടത്തും മാവേലിക്കര ഫയർഫോഴ്‌സ് എത്തി തീയണച്ചു.