ambala

അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. അത്യാഹിത വിഭാഗത്തിന് സമീപത്ത് നിന്നും 100 മീറ്റർ വടക്ക് പടിഞ്ഞാറ് ഭാഗത്തെ മാലിന്യ കൂമ്പാരത്തിനാണ് ഇന്നലെ രാവിലെ പത്തോടെ തീ പിടിച്ചത് . സമീപത്തു നിന്നിരുന്ന 3 വൃക്ഷങ്ങൾ പൂർണമായും കത്തി നശിച്ചു.ആലപ്പുഴയിൽ നിന്നും അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.