ആലപ്പുഴ: അമ്പലപ്പുഴ,കുട്ടനാട്, തിരുവല്ല നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി ജി.സുധാകരൻ നിർവഹിക്കും.
22.56 കിലോമീറ്റർ നീളത്തിൽ അന്തർദ്ദേശീയ നിലവാരത്തിൽ പുനർ നിർമ്മിച്ച റോഡ് സംസ്ഥാനത്തെ കിഫ്ബി പ്രവൃത്തികളുടെ ആദ്യ സംരംഭമായാണ് പൂർത്തീകരിച്ചത്. 70.75 കോടി രൂപയാണ് നിർമ്മാണ ചെലവ്.
അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ വൈകിട്ട് 5ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി ഡോ. ടി.എം.തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. എ.എം ആരിഫ് എം.പി., ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ എന്നിവർ മുഖ്യാതിഥികളാകും. പ്രോജക്ട് ഡയറക്ടർ ഡാർലിൻകാർമലിറ്റ ഡിക്രൂസ് റിപ്പോർട്ട് അവതരിപ്പിക്കും.