ആലപ്പുഴ: ബലാത്സംഗ കേസുകളുടെയും പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെയും ദ്രുതഗതിയിലുള്ള വിചാരണയ്ക്കായി ജില്ലയിൽ സ്ഥാപിക്കുന്ന പ്രത്യേക അതിവേഗ കോടതിയുടെ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ജുഡിഷ്യൽ സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പാനൽ രൂപീകരിക്കുംനു. കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ഗ്രേഡ് രണ്ട്, കമ്പ്യൂട്ടർ അസിസ്റ്റൻറ്/ എൽ.ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡൻറ് /പ്യൂൺ എന്നിവരെയാണ് നിയമിക്കുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷാപത്രം സഹിതം 28ന് വൈകിട്ട് 3ന് നൽകണം. https://districts.ecourts.gov.in/india/kerala/alappuzha/notification എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാപത്രം ഡൗൺലോഡ് ചെയ്യാം.