ആലപ്പുഴ: അണ്ടർ വാലുവേഷൻ കേസുകൾ തീർപ്പുകൽപ്പിക്കുന്നതിനായി ജില്ലയിലെ 20 സബ് രജിസ്ട്രാർ ഓഫീസുകളിൽ 25ന് രാവിലെ 10 മുതൽ മെഗാ അദാലത്ത് സംഘടിപ്പിക്കും. കുറവ് മുദ്രവിലയുടെ 30 ശതമാനം മാത്രം പണമടച്ച് തുടർന്നുള്ള ജപ്തി നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് ജില്ല രജിസ്ട്രാർ (ജനറൽ) അറിയിച്ചു. ഫോൺ: 04772253257.