photo1

ചാരുംമൂട്: നൂറനാട്ട് ഉൺമയുടെ വാർഷി​കത്തോടനുബന്ധി​ച്ച് നാളെ വൈകിട്ട് 5 മണിക്ക് നൂറനാട് പാറ ജങ്ഷനു തെക്ക് ഭാഗത്തുള്ള ഉൺമ അക്ഷരമുറ്റത്ത് സംഘടിപ്പിക്കുന്ന സാംസ്കാരിക സദസി​ൽ തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന ടി.ജെ. ജോസഫ് മുഖ്യാതി​ഥി​യായെത്തും. മതനിന്ദ ആരോപിച്ചാണ് 2010 ജൂലൈ 4ന് അക്രമിസംഘം മൂവാറ്റുപുഴയിലെ വീടി​ന് സമീപം വച്ച് ഇദ്ദേഹത്തി​ന്റെ വലതുകൈപ്പത്തി​ വെട്ടി​മാറ്റി​യി​രുന്നു.