ചാരുംമൂട് : നിയമനുസൃത അളവിൽ കൂടുതൽ അരിഷ്ടം കൈവശം വെച്ചതിന് താമരക്കുളം ശ്രീശൈലം വീട്ടിൽ ദേവരാജനെ നൂറനാട് റേഞ്ച് എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും 10 ലിറ്റർ അരിഷ്ടം കണ്ടെടുത്തു.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ അബ്ദുൾ ഷുക്കൂർ, സി.ഇ.ഒ മാരായ അനു , റിയാസ്. ജോതിസ് എന്നിവർ പങ്കെടുത്തു