അമ്പലപ്പുഴ: ജില്ല കേന്ദ്രീകരിച്ച് പ്രവാസി വെൽഫയർ ബോർഡിന്റെ ഓഫീസ് അടിയന്തിരമായി തുടങ്ങണമെന്ന് കേരള പ്രവാസി സംഘം അമ്പലപ്പുഴ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനം പ്രസിഡന്റ് ബി.ശ്രീകുമാർ സെക്രട്ടറി ഇല്ലിച്ചിറ അജയകുമാർ എന്നിവർ ചേർന്ന് വെൽഫെയർ ബോർഡ് ചെയർമാൻ പി.റ്റി കുഞ്ഞുമുഹമ്മദിന് നൽകി.