വള്ളികുന്നം: ബൈക്കിലെത്തിയ മൂന്നംഗ സംഘം വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന കാറിന്റെ ചില്ലും കസേരയും എറിഞ്ഞ് തകർത്തു. വള്ളികുന്നം പുത്തൻചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളി കൂമാറിന്റെ വീട്ടിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ അസഭ്യം പറഞ്ഞ് ബൈക്കിലെത്തിയ സംഘം വീടിന്റെ പോർച്ചിൽ കിടന്ന കാറിന്റെ പിന്നിലെ ചില്ലും പൂമുഖത്തുണ്ടായിരുന്ന ചാരുകസേരയും എറിഞ്ഞ് തകർക്കുകയായിരുന്നുവെന്ന് വീട്ടുകാർ പൊലീസിനോടു പറഞ്ഞു. ബഹളം കേട്ട് വീട്ടുകാർ പുറത്തെത്തിയപ്പോഴേക്കും അക്രമി​കൾ രക്ഷപെട്ടിരുന്നു. രാഷ്ട്രീയ മുൻവൈരാഗ്യമാണ് കാരണമെന്ന് വീട്ടുകാർ ആരോപിച്ചു.