മാവേലിക്കര: മാവേലിക്കര ഫുട്‌ബാൾ അക്കാദമിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺ​സിൽ പ്രസിഡന്റും അർജുന അവാർഡ് ജേതാവുമായ പി.ജെ.ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. എം.എഫ്.എ പ്രസിഡന്റ് പി.സുനിൽകുമാർ അദ്ധ്യക്ഷനായി. ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ലോഗോ പ്രകാശനം ചെയ്തു. മാവേലിക്കര നഗരസഭ അംഗം കെ.ഗോപൻ ജേഴ്‌സി പ്രകാശനം ചെയ്തു. എം.എഫ്.എ ചെയർമാൻ ആർ.രാജേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡേവിഡ് ജോസഫ്, പ്രൊഫ.ബോബി ഉമ്മൻ കുര്യൻ, സുധീപ് ജോൺ​, കെ.ആർ.രാജേഷ്, യദു കൃഷ്ണൻ, ജോബി.കെ.ജോൺ​, രാജ് മോഹൻ, മുരുകേഷ് അശ്വതി, സിബു ശിവദാസ് എന്നിവർ സംസാരിച്ചു.