fght

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര– മാവേലിക്കര റോഡിൽ പള്ളിപ്പാട് ജംഗ്ഷന് സമീപം റോഡരികിൽ അറവ് മാലിന്യം തള്ളുന്നത് പതിവാകുന്നു. ചാക്കുകളിലാക്കിയും അല്ലാതെയും മാലിന്യം തള്ളുന്നത് ദിനംപ്രതി വർദ്ധിച്ചു വരുന്നതോടെ അധികൃതർക്ക് നാട്ടുകാർ പരാതി നൽകി. പ്രദേശത്ത് അസഹ്യമായ ദുർഗന്ധമാണ്. തെരുവുനായ ശല്യവും രൂക്ഷമാണ്. . തെരുവ് വിളക്കുകൾ കത്താത്തതും ഓട കാട് പിടിച്ച കിടക്കുന്നതുമാണ് മാലിന്യങ്ങൾ തള്ളാൻ ഈ പ്രദേശം തിരഞ്ഞെടുക്കാൻ കാരണം. സ്കൂൾ കുട്ടികൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ ദിവസേന കാൽനടയായി പോകുന്ന പാതയോരത്താണ് മാലിന്യ കൂമ്പാരം. പരിസരത്തെ അഞ്ചോളം വീട്ടുകാരും ദുർഗന്ധം കാരണം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.