
മാവേലിക്കര : എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിലെ താമരക്കുളം - ചാരുംമൂട് മേഖലയിലെ 12 ശാഖയോഗങ്ങളിലെ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പണാപഹരണത്തിന് ഇരയായ മൈക്രോ സംഘം കൺവീനർമാർ,ജോയിന്റ് കൺവീനർമാർ എന്നിവരുടെ സംയുക്ത യോഗം പേരൂർ കാരാഴ്മ 270-ാം നമ്പർ ശാഖാ ഹാളിൽ മുൻ യൂണിയൻ സെക്രട്ടറി ബി. സത്യപാലിന്റെ അദ്ധ്യക്ഷതയിൽ നടന്നു.യൂണിയൻ അഡ് മിനിസ്ട്രേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ് ഘാടനം ചെയ്തു.മുൻ യോഗം ബോർഡ് മെമ്പർമാരായ ദയകുമാർ ചെന്നിത്തല ,ജയകുമാർ പാറപ്പുറത്ത്, മുൻ യൂണിയൻ കൗൺസിലർ രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, വന്ദന സുരേഷ് എന്നീവർ സംസാരിച്ചു. സംഘടന ചർച്ചയിൽ ഗിരീഷ് ,മോഹനൻ പുതുപ്പള്ളികുന്നം, വിദ്യാധരൻ, സദാനന്ദൻ എന്നിവർ പങ്കടുത്തു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പൂർൻ പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കി.