കായംകുളം: മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു . ഓച്ചിറ തെക്ക് കൊച്ചുമുറി ചെമ്പകശ്ശേരിൽ വീട്ടിൽ അനിൽകുമാറി​ (31) നാണ് വെട്ടേറ്റത്. കൊച്ചാലുംമൂടിന് സമീപം കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. പുരികത്ത് വെട്ടേറ്റ അനിൽകുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് മാസം മുമ്പ് വാരണപ്പള്ളി ക്ഷേത്രത്തിന് സമീപം നടന്ന അടിപിടി കേസിൽ അനിൽ പ്രതിയായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട വൈരാഗ്യത്തിലാണ് അനിലിനെ വെട്ടിയതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.