കുട്ടനാട് : അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ 132-ാമത് വാർഷികവും ആലുവ സർവ്വമതസമ്മേളനത്തിന്റെ 96-ാമത് വാർഷികവും സ്മരിച്ചുകൊണ്ട് എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ 14-ാം നമ്പർ തകഴി കുന്നുമ്മ ശാഖയിൽ 'ഗുരുദീപം" തെളിയിച്ചു. യൂണിയൻ കൺവീനർ അഡ്വ. സുപ്രമോദം പ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് രാജൻ ഐരാമ്പള്ളി, സെക്രട്ടറി ഡി.സഹദേവൻ എന്നിവർ നേതൃത്വം നൽകി.