കറ്റാനം: കട്ടച്ചിറ സെൻറ് മേരീസ് പള്ളി തർക്കവുമായി ബന്ധപ്പെട്ട് പള്ളിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ചൊവ്വാഴ്ച വരെ നീട്ടി. മരിച്ചവരുടെ ഓർമ്മ ദിവസമായ കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽ പ്രാർത്ഥിക്കുവാൻ എത്തിയ യാക്കോബായ വിഭാഗത്തിന് നേരെ ചിലർ ആക്രമണം നടത്തിയിരുന്നു.തുടർന്ന് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ യാക്കോബായ വിഭാഗത്തിലെ ബധിര യുവാവടക്കം അടക്കം അഞ്ചു വിശ്വാസികൾക്കും ഒരു പൊലീസുകാരനും പരിക്കേറ്റു. തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.