അരൂർ: അരൂർ എ.ആർ.റസിഡൻസിക്ക് സമീപം ദേശീയപാതയോരത്ത് ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട് ചേപ്പനം കൊച്ചു കോടങ്ങനേഴത്ത് ശിവദാസൻ (60) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കാൽനട യാത്രക്കാരാണ് മൃതദേഹം കണ്ടത്. അരൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി.മത്സ്യതൊഴിലാളിയാണ്. ഭാര്യ :ഗിരിജ. മക്കൾ: ജിതിൻ, നിധിൻ. മരുമകൾ: ആതിര