അരൂർ: തൊഴുത്തിനരികിലെ ചാണകക്കുഴിയിൽ വീണ പശുവിനെ അഗ്നിശമന സേനയെത്തി രക്ഷിച്ചു. അരൂർ പഞ്ചായത്ത് 16-ാം വാർഡ് പെരുപറമ്പ് വീട്ടിൽ ബാബുവിന്റെ വീട്ടിലെ കറവയുള്ള തള്ളപ്പശുവാണ് വെള്ളിയാഴ്ച രാത്രി 7 ന് ചാണകക്കുഴിയിൽ വീണത് .അരൂർ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും നാട്ടുകാരുചേർന്ന് രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പശുവിനെ കുഴിയിൽ നിന്നും പുറത്തെടുത്തത്.ചാണകക്കുഴിയുടെ മുകൾ ഭാഗത്തെ കോൺക്രീറ്റ് സ്ലാബ് തകർന്നതാണ് അപകടത്തിന് കാരണം .അരൂർ അസി. സ്റ്റേഷൻ ഓഫീസർ കെ.വി മനോഹരന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.