വള്ളികുന്നം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എന്നിവയുടെ സ്ഥാപക നേതാവായിരുന്ന കാഞ്ഞിപ്പുഴ കോയിക്കൽ പരേതനായ കെ.എം. അബൂബക്കർ ലബ്ബയുടെ (ലബ്ബ ഉസ്താദ്) ഭാര്യ സൈനബ ഹജ്ജുമ്മ (95) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10 ന് കാഞ്ഞിപ്പുഴ ജുമാ മസ്ജിദ് കബർസ്ഥാനിൽ.മക്കൾ: ഷാഹുൽ ഹമീദ്, മുഹമ്മദ് താഹിർ, അബ്ദുൽ റഹ്മാൻ ഫസിൽ (കാഞ്ഞിപ്പുഴ മുൻ ജമാഅത്ത് പ്രസിഡൻറ്), മറിയം ഷാക്കിറ, അബ്ദുല്ലാഹിൽ മുബാറക്, പരേതയായ ഫാത്തിമത്തു സാഹിറ. മരുമക്കൾ: കെ.എം. കുഞ്ഞ് മുഹമ്മദ് മൗലവി, അബ്ദുൽ റഹീം, റൈഹാനത്ത് സൈനബ, റഹിയ ജാസ്മിൻ, താഹിറ, ഹസീന.