അരൂർ:അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണീസ് പള്ളിയിൽ മദ്ധ്യസ്ഥത്തിരുനാളിന്റെ എട്ടാമിടം ഇന്ന് ആഘോഷിക്കും. രാവിലെ 10.30 ന് സമൂഹ തിരുനാൾ ദിവ്യബലിക്ക് കൊച്ചിരൂപത ചാൻസലർ ഫാ.ഷൈജു പര്യാത്തുശ്ശേരി നേതൃത്വം നൽകും.ധ്യാനഗുരു ഫാ.ബിനോയ്‌ ലീൻ വചനപ്രഘോഷണം നടത്തും.