photo

ചേർത്തല:വാരനാട് ദേവിക്ഷേത്ര ഉത്സവത്തിന്റെ ഏഴാം നാളിൽ കല്ലൂർരാമൻകുട്ടിയും കൽപാത്തി ബാലകൃഷ്ണനും ഇരട്ടതായമ്പകയുമായി വേദിയിൽ മേളപ്പെരുക്കം തീർത്തു.രണ്ടര മണിക്കൂറോളം നീണ്ടു നിന്നു .ഉത്സവം ഏഴു ദിനം പിന്നിടുമ്പോൾ ക്ഷേത്രത്തിൽ ഭക്തജനതിരക്കേറുകയാണ്.24ന് വൈകിട്ട് 6.30ന് കുന്നൈക്കുടി ആർ.ബാലാംബാളിന്റെ വയലിൻ കച്ചേരി.25ന് വൈകിട്ട് 6.30ന് ചലച്ചിത്രതാരം അനുശ്രീയുടെ ക്ലാസിക്കൽ ഡാൻസ്.26ന് രാവിലെയും വൈകിട്ടും ചോ​റ്റാനിക്കര വിജയൻ മാരാരുടെ മേജർസെ​റ്റ് പഞ്ചവാദ്യം, രാത്രി 8ന് ചെന്നൈ ടി.വി.ശങ്കരനാരായണന്റെ സംഗീതസദസ് എന്നിവയുണ്ടാകും.കുംഭഭരണി ഉത്സവദിനമായ 29ന് രാവിലെ 4.30മുതൽ ഭരണി ദർശനം, വൈകിട്ട് 7ന് ഏഴ് ഒ​റ്റത്തൂക്കങ്ങൾ, രാത്രി 10ന് പിന്നണിഗായകർ ബിജുനാരായണന്റെയും രഞ്ജിനി ജോസിന്റെയും ഗാനമേള, 12.30ന് രണ്ട് ഗരുഡൻതൂക്കങ്ങൾ.