ഹരിപ്പാട്: കരുവാറ്റ വടക്ക് വലിയവീട്ടിൽ അന്നപൂർണ്ണേശ്വരി ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം 25, 26 തീയതികളിൽ നടക്കും. 25ന് അഖണ്ഡനാമം, അന്നദാനം. 26ന് കലശാഭിഷേകം, നൂറുംപാലും, നാൽപ്പതിൽ കാവിൽ സർപ്പപൂജ, ഭഗവതിമാരുടെ എഴുന്നള്ളത്ത്, ശിങ്കാരിമേളം, ദേശതാലം, വെടിക്കെട്ട്, അന്നദാനം എന്നിവ നടക്കും. ക്ഷേത്രം തന്ത്രി ഈരയിൽ ഹരിദാസൻ, മേൽശാന്തി അജീഷ്.എസ്.ഷാംജി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.