ആലപ്പുഴ: വേനൽ കടുത്തതോടെ ഫയർഫോഴ്സിന് തീഅണയ്ക്കാൻ സഹായം തേടി​യുള്ള കോളുകളുടെ നിലയ്ക്കാത്ത പ്രവാഹം. ഇന്നലെ വന്ന പ്രധാനപ്പെട്ട നാലുകോളുകളിൽ മൂന്നും പുല്ലിനും ചവറിനും തീപിടി​ച്ച സംഭവങ്ങളായി​രുന്നു.

ആദ്യഫോൺ രാവിലെ 6.45ന്

കലവൂർ ദേശീയപാതയിൽ ചരക്കു ലോറിയും ടിപ്പറും കൂട്ടി ഇടിച്ച് ഒരുമണിക്കൂർ ഗതാഗതം മുടങ്ങി. ഫയർഫോഴും പൊലീസും ചേർന്ന് റിക്കവറി വാൻ ഉപയോഗിച്ച് അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ആലപ്പുഴ മാർക്കറ്റിലേക്ക്ചരക്കുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. പിന്നീട് മറ്റൊരു വാഹനത്തിൽ സാധനങ്ങൾ കയറ്റി മാർക്കറ്റിൽ എത്തിച്ചു.

രാവി​ലെ 10.30 മണി​

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീപിടിച്ചു. സമീപത്ത് നിന്ന മൂന്ന് വൻമരങ്ങൾ കത്തിനശിച്ചു. ആലപ്പുഴയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം ഏറേനേരം വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. ആശുപത്രിയിലെ രോഗികളും ചികിത്സ തേടി എത്തിയവരും പരിഭ്രാന്തരായി.

രാവ11മണി​ ...

പാതി​രപ്പള്ളി ജംഗ്ഷന് സമീപം ഉണങ്ങിനിന്ന പുല്ലിന് സമീപം കൂട്ടിയിട്ടിരുന്ന ചവറിന് തീപിടിച്ചുവെന്ന വി​വരം. ഫയർഫോഴ്സ് എത്തിതാണ് തീ അണച്ചത്.

വൈകി​ട്ട് 4 മണി​

കലവൂർ ജംഗ്ഷന് സമീപം കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീപടർന്നുവെന്ന് സന്ദേശം. പാഞ്ഞത്തി​യ ഫയർഫോഴ്സ് സംഘം തീയണച്ച് അപകടം ഒഴി​വാക്കി​.

വിവിധ സ്ഥലങ്ങളിൽ നടന്ന അപകടങ്ങളിൽ സ്റ്റേഷൻ ഫയർ ഓഫീസർ ബദറുദീൻ, ഫയർ ഓഫീസർ സതീഷ് കുമാർ, ലോറൻസ്, അരുൺ രാജ്, ഷിബു എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.