photo

ചേർത്തല:മെഗാശുചീകരണവും അനുബന്ധ പ്രവർത്തനവും നടത്തിയ തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന് സംസ്ഥാന ഹരിതകേരളമിഷൻ പുരസ്‌കാരം.ഹരിത കേരള മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ.​ടി.എൻ സീമയിൽ നിന്നും പ്രസിഡന്റ് പി.എസ് ജ്യോതിസ് പുരസ്‌കാരം ഏ​റ്റുവാങ്ങി.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേ​റ്റർ കെ.എസ്. രാജേഷ് അദ്ധ്യക്ഷനായി.പമ്മായത്ത് വൈസ് പ്രസിഡന്റ് രേഷ്മ രംഗനാഥ്,രമാമദനൻ,സുധർമ്മസന്തോഷ്,ബിനിതമനോജ്, കെ.ജെ.സെബാസ്​റ്റ്യൻ,സനൽ നാഥ്,സാനുസുധീന്ദ്രൻ,പി.എൻ.സനജ,രമേഷ് ബാബു മെഡിക്കൽ ഓഫീസർ ഡോ.അബിളി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.അധികൃതർ പഞ്ചായത്തിൽ എത്തിയാണ് അവാർഡുകൾ കൈമാറിയത്.

തണ്ണീർമുക്കം പഞ്ചായത്തിൽ 25000ത്തോളം പേർ പങ്കെടുത്ത മെഗാ ക്ലീനിംഗ് കാമ്പയിൻ സംസ്ഥാനത്തിനാകെ മാതൃകയായിരുന്നു. ശുചീകരണത്തിൽ 150 ടണ്ണോളം പ്ലാസ്​റ്റിക്കാണ് സംഭരിച്ച് നീക്കിയത്.ശുചീകരണത്തിനൊപ്പം ബദൽ സംവിധാനവും ഒരുക്കി.ശുചിയാക്കിയ വീടുകളിൽ പച്ചക്കറിതൈകളും നട്ടുനൽകുന്ന ഹരിതം പദ്ധതിയും കദളീവനം പദ്ധതിയും കതിർമണി പദ്ധതിയും നടപ്പിലാക്കുന്നതിനോടൊപ്പം സംസ്ഥാന ഹതിരകേരള മിഷന്റെ ഇനി ഞാൻ ഒഴുകട്ടെ എന്ന പദ്ധതി പ്രകാരം ഇരുപത്തിരണ്ട് തോടുകളാണ് ശുചിയാക്കിയത്.