ചേർത്തല: മുഹമ്മ ഗ്രാമ പഞ്ചായത്ത് വനിതകൾക്കായി സംഘടിപ്പിച്ച വായനാ മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി സ്ത്രീകളെ വായനയിലേക്ക് ആകർഷിക്കാൻ മത്സരം നടത്തിയത്. കനകവല്ലി അമ്മാൾ, എം.ചന്ദ്ര,സുലഭ കുമാരി എന്നിവരാണ് പഞ്ചായത്തുതലത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്.ഇവർക്കും വാർഡുതലത്തിൽ വിജയിച്ചവർക്കും ഹരിത കേരള മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ. ടി എൻ സീമ സമ്മാനങ്ങൾ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ അദ്ധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് അംഗം ജമീല പുരുഷോത്തമൻ ,ഹരിത കേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ.എസ്.രാജേഷ്, മായാ മജു,ഡി.സതീശൻ,സിന്ധുരാജീവ്,സി.ബി. ഷാജികുമാർ,എം.എസ്.ലത എന്നിവർ സംസാരിച്ചു.