ആലപ്പുഴ : തീരദേശ പരിപാലന പ്ലാനിൽ മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങളെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലാ കടലോര കായലോര മത്സ്യ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യുസി) ഇന്ന് ആലപ്പുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തും.സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉത്ഘാടനം ചെയ്യും.ഫെഡറേഷൻ സംസ്ഥാന നേതാക്കളായ ആർ.പ്രസാദ്,എം.കെ.ഉത്തമൻ,ടി.കെ.ചക്രപാണി എന്നിവർ പ്രസംഗിക്കും.