ആലപ്പുഴ:കുട്ടനാട്ടിൽ കർഷക തൊഴിലാളി പ്രസ്ഥാനം രൂപീകരിച്ചതിന്റെ 80-ാം വാർഷികം 27 ന് വൈകിട്ട് 3 ന് നെടുമുടി പൂപ്പള്ളി ജംഗ്ഷനിൽ നടക്കും. എ.ഐ.ടി.യു.സി യുടേയും ബി.കെ.എം.യു വിന്റേയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങ് ബി.കെ.എം.യു ദേശീയ വൈസ് പ്രസിഡന്റ് കെ.ഇ.ഇസ്മയിൽ ഉത്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് എ.കെ.ചന്ദ്രൻ അദ്ധ്യക്ഷനാകും.എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ,മന്ത്റി പി.തിലോത്തമൻ,ബി.കെ.എം.യു സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.കൃഷ്ണൻ,ടി.പുരുഷോത്തമൻ,പി.പ്രസാദ്,ടി.ജെ.ആഞ്ചലോസ്,എ.ശിവരാജൻ,പി.വി.സത്യനേശൻ,ജി.കൃഷ്ണപ്രസാദ്,വി.മോഹൻദാസ്,ജോയിക്കുട്ടി ജോസ്,പി.ജ്യോതിസ്,കെ.ഗോപിനാഥൻ,ആർ.സുഖലാൽ,ടി.ആനന്ദൻ,ടി.ഡി.സുശീലൻ, കെ.ആർ.രാധാകൃഷ്ണൻ,ആർ.മദനൻ,സാറാമ്മ തങ്കപ്പൻ,കെ.വി.ജയപ്രകാശ്,എന്നിവർ പ്രസംഗിക്കും.