ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ആര്യാട് ബ്ളോക്ക് ഭാരവാഹികളായി കെ.ജി.രാജേന്ദ്രൻ (പ്രസിഡന്റ്), വി.വിജയൻ, യു.പി.അംബികേശൻ, ബി.അരവിന്ദാക്ഷാപ്പണിക്കർ (വൈസ് പ്രസിഡന്റ്), ആർ.ലക്ഷ്മണൻ(സെക്രട്ടറി), കെ.മണിയപ്പൻ, കെ.സഹദേവൻ, എസ്.രാധ (ജോയിന്റ് സെക്രട്ടറിമാർ), ടി.ഡി.ആന്റണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ലക്ഷ്മണൻ, ഡി.ഗൗരി, പി.രമണൻ, എം.പി.അജയകുമാർ എന്നിവർ സംസാരിച്ചു.