അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം 27 ന് അമ്പലപ്പുഴ ശ്രീ മൂലം ടൗൺ ഹാളിൽ നടക്കും.സംസ്ഥാന പ്രസിഡന്റ് കെ.ജോൺ, സംസ്ഥാന സെക്രട്ടറി അഡ്വ.മുഹമ്മദ് അഷറഫ്, ജില്ലാ പ്രസിഡന്റ് വാസവൻ പിള്ള, ജില്ലാ സെക്രട്ടറി ഇ.ബി.വേണുഗോപാൽ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. സ്വാഗതസംഘം ഭാരവാഹികളായി ബേബി പാറക്കാടൻ (ചെയർമാൻ ), എം.പി .പ്രസന്നൻ (വൈസ് ചെയർമാൻ), വി.രാധാകൃഷ്ണൻ ചമ്പക്കുളം (ജനറൽ കൺവീനർ ), എ.പി.ജയപ്രകാശ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.