ആലപ്പുഴ:മാദ്ധ്യമ ജീവനക്കാർക്ക് ആരോഗ്യ സുരക്ഷാ പദ്ധതി ഏർപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിനോടും തൊഴിലാളി വിരുദ്ധമായ തൊഴിൽ കോഡ് പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോടും കേരള ന്യൂസ് പേപ്പർ എംപ്ലോയിസ് ഫെഡറേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബ്രദേഴ്സ് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.സി.ശിവകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.നാരായണൻ നായർ അദ്ധ്യക്ഷനായി. പ്രസ് ക്ലബ്ബ് സെക്രട്ടറി ആർ.രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. എ.ഐ.എൻ.ഇ.എഫ് ഓർഗനൈസിംഗ് സെക്രട്ടറി ഗോപൻ നമ്പാട്ട് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മാനക്കൂപ്പണുകളുടെ നറുക്കെടുപ്പ് ഡയനോര ടി.വി ഡയറക്ടർ വൈ.സുനിൽ കുമാർ നിർവ്വഹിച്ചു. സി.വിനോദ് കുമാർ, സി. വേണുഗോപാൽ, സ്മിത ചന്ദ്രൻ, പി.വി.ലൈജുമോൻ എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി വി.എസ്. ജോൺസൺ സ്വാഗതവും വൈസ് പ്രസിഡന്റ് എ. എസ്. ലതി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ആർ.നാരായണൻ നായർ (പ്രസിഡന്റ്), വി.എസ് ജോൺസൺ(സെക്രട്ടറി), എ.എസ്. ലതി, ഡി. മനോജ് (വൈസ് പ്രസിഡന്റുമാർ), പി. ജ്യോതിസ്, പി.വി.ലൈജുമോൻ (ജോയിന്റ് സെക്രട്ടറിമാർ). എം. വി. ജുഡീഷ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.