അരൂർ: അരൂർ വട്ടക്കേരിൽ ഘണ്ടാകർണ ക്ഷേത്രത്തിലെ ഉത്സവം 26 ന് ആരംഭിച്ചു മാർച്ച് ഒന്നിന് സമാപിക്കും. എതിരേൽപ്പ് ഉത്സവ ദിനമായ ഒന്നിന് രാത്രി 12 നാണ് ഗരുഡവാഹന എഴുന്നള്ളത്ത് . വിവിധ കേന്ദ്രങ്ങളിൽ നിന്നായി 35 ഗരുഡവാഹനങ്ങളാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തുക. 26 ന് രാത്രി 8 നും 8.30 നും മദ്ധ്യേ തുറവൂർ പൊന്നപ്പൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗന്ധർവ സ്വാമിയ്ക്ക് പള്ളിക്കാപ്പ് ചാർത്തൽ, തുടർന്ന് സമൂഹസദ്യ, രാത്രി 9 ന് മരുത്തോർവട്ടം കണ്ണന്റെ ഓട്ടൻതുള്ളൽ, 27 ന് പുലർച്ചെ 3ന് ഗന്ധർവ കളവും പാട്ടും, രാവിലെ 9.30ന് യക്ഷിയമ്മയ്ക്ക് തിരുക്കാപ്പുചാർത്തൽ, 10 ന് ഭസ്മക്കളം, രാത്രി 9 ന് താലപ്പൊലി വരവ്, 28 ന് രാവിലെ 10ന് ഭസ്മക്കളം, രാത്രി 9 ന് താലപ്പൊലി വരവ്, 29 ന് രാവിലെ 10ന് ഭസ്മക്കളം, വൈകിട്ട് 5ന് സർപ്പക്കളം, രാത്രി 8 ന് താലപ്പൊലി വരവ്, 10.30 ന് കഥകളി. മാർച്ച് ഒന്നിന് രാവിലെ 9ന് പഞ്ചാരിമേളം, 5.30ന് എതിരേൽപ്പ്, രാത്രി 9 ന് മഹാദീപാരാധന,10 ന് കഥകളി, 10.30 ന് മറിവിളക്കെഴുന്നള്ളിപ്പ്, 12 മുതൽ ഗരുഡവാഹന എഴുന്നള്ളിപ്പ് ആരംഭം .