പൂച്ചാക്കൽ : പള്ളിപ്പുറം ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ വിശേഷാൽ പൊതുയോഗം അഡ്വ.ഷാനിമോൾ ഉസ്മാൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് റാം മോഹൻ കർത്ത, പ്രിൻസിപ്പൽ ട്വിങ്കിൾ പി.ജോൺ, ശിവദാസ്, മോഹൻ ദാസ് ,കെ എ .ഷിലു എന്നിവർ സംസാരിച്ചു.