പൂച്ചാക്കൽ : പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 27 മുതൽ മാർച്ച് 5 വരെ നടക്കും.27 ന് രാവിലെ 7.30 ന് നാരായണീയ പാരായണം, രാത്രി 8 ന് കൊടിയേറ്റ് 8.30 ന് ഭക്തിഗാനസുധ 9.30 ന് കൊടിപ്പുറത്ത് വിളക്ക്, 10 ന് കഥകളി.28 ന് ഉച്ചക്ക് 2 ന് ഉത്സവബലി ദർശനം, വൈകിട്ട് 6.45 ന് നൃത്തനൃത്യങ്ങൾ 8 ന് സിത്താർഫ്യൂഷൻ.29 ന് വൈകിട്ട് 7ന് ഭക്തിഗാനമേള.മാർച്ച് 1 ന് രാവിലെ 5 ന് അഷ്ടാഭിഷേകം, ചുറ്റുവിളക്ക്. 8.45ന് സോപാനസംഗീതം 9.30 ന് സ്പെഷ്യൽ പഞ്ചവാദ്യം 11 .30 ന് പഞ്ചാരിമേളം. ഉച്ചക്ക് 2 ന് ഉത്സവബലി ദർശനം, വൈകിട്ട് 6.20ന് കുടമാറ്റം, രാത്രി 9.30 ന് നാട്ടുപാട്ട് കളിയാട്ടം, 11.30 ന് ഭരണി വിളക്ക്, സ്പെഷ്യൽ പാണ്ടിമേളം.2 ന് വെളുപ്പിന് 4.30ന് ഇളനീർ അഭിഷേകം, വൈകിട്ട് 6.30ന് കാഴ്ചശ്രീബലി, മേജർസെറ്റ് പഞ്ചാരിമേളം, കുടമാറ്റം, ജലദീപക്കാഴ്ച, രാത്രി 9.30 ന് നാടകം, 11.30 ന് കാർത്തിക വിളക്ക്, മേജർസെറ്റ് പാണ്ടിമേളം.3 ന് രാവിലെ 6 ന് കൂട്ടവെടി, വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ, രാത്രി 9 ന് രോഹിണി വിളക്ക്, 10.30 ന് നാടകം .4 ന് രാവിലെ 6 ന് കൂട്ടവെടി, 8 ന് ശ്രീബലി, സ്പെഷ്യൽ നാദസ്വരം, മേജർസെറ്റ് പഞ്ചാരിമേളം, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, കൂടി എഴുന്നള്ളത്ത്, അയ്മ്പൊലി, സേവ, സ്പെഷ്യൽ കേളി, മേജർസെറ്റ് പാണ്ടിമേളം 9ന് ദീപാരാധന, 9.30 ന് ഓട്ടൻതുള്ളൽ, 10.30 ന് വലിയ വിളക്ക്, തുടർന്ന് പള്ളിവേട്ട. 5 ന് വൈകിട്ട് 6.30ന് തിരുവാതിര കളി ,ദേശതാലപ്പൊലി വരവ്, 7.30 ന് കൊടിയിറക്ക്, ആറാട്ട്, എഴുന്നള്ളത്ത്, രാത്രി 11.30 ന് കഥകളി. ചടങ്ങുകൾക്ക് പുലിയന്നൂർ ശശി നമ്പൂതിരി കാർമികത്വം നൽകും.