മാവേലിക്കര: നെഹ്രു യുവകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന യൂത്ത് ക്ലബ് കൺവെൻഷൻ ഉദ്ഘാടനം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘു പ്രസാദ് നിർവഹിച്ചു. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കൃഷ്ണമ്മ അദ്ധ്യക്ഷയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ആനന്ദൻ മുഖ്യാതി​ഥി​യായി പങ്കെടുത്തു. ശ്രീരാജ്, അഡ്വ.അനിൽ, ബിജു മാവേലിക്കര, സുനീഷ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ.ടി.ഭാസ്കരന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.