മാവേലിക്കര: സി.പി.ഐ മാവേലിക്കര മണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ ഗോവിന്ദപൻസാരെ രക്തസാക്ഷിദിനാചരണവും മതനിരപേക്ഷ സംഗമവും നടത്തി. സാഹിത്യകാരൻ ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സി.പി.ഐ മണ്ഡലം കമ്മി​റ്റി സെക്രട്ടറിയേറ്റംഗം കെ.രാജേഷ് അദ്ധ്യക്ഷനായി. കവയി​ത്രി കണിമോൾ, പച്ചക്കുരുപ്പുകൾ നാടകസമിതി ഡയറക്ടർ ജെ.ഷൈലജ എന്നിവർ പ്രഭാഷണം നടത്തി. ജില്ലാ കമ്മി​റ്റി എക്സിക്യൂട്ടി​വ് അംഗങ്ങളായ അഡ്വ.എസ്.സോളമൻ, അഡ്വ.കെ.അശോക് കുമാർ, മണ്ഡലം സെക്രട്ടറി എം.ഡി.ശ്രീകുമാർ, നന്ദകുമാർ, സതീഷ് ചന്ദ്രബാബു, ബി.അനിൽ, ടി​.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.