മാവേലിക്കര: പുതിയ റേഷൻ കാർഡ് നൽകുന്നതിനായി 28 വരെ എല്ലാ പ്രവൃത്തി ദിവസവും രാവിലെ 11 മുതൽ വൈകിട്ട് 4 വരെ സപ്ലൈ ഓഫീസിൽ അദാലത്ത് നടത്തുന്നു. റേഷൻ കാർഡ് ലഭിച്ചിട്ടില്ലാത്ത പ്രത്യേക കുടുംബമായി താമസിക്കുന്നവർക്കും റോഡ് വക്കിലും, റെയിൽവേ പരിസരത്തും പുറമ്പോക്കിൽ ഷെഡ് കെട്ടി താമസിക്കുന്നവർക്കും അവസരം പ്രയോജനപ്പെടുത്താം. ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രം വഴി തയ്യാറാക്കിയ അപേക്ഷയുമായി ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു. പുതിയ റേഷൻ കാർഡിന് അപേക്ഷ നൽകി കാർഡ് അനുവദിച്ചിട്ടും ഓഫീസിൽ നിന്നും ഇതുവരെ കൈപ്പ​റ്റിയിട്ടില്ലാത്തവർ 28ന് മുമ്പായി കൈപ്പ​റ്റണം. റേഷൻ കാർഡ് മുൻഗണനാ വിഭാഗങ്ങളിൽ നിന്നും പൊതുവിഭാഗത്തിലേക്ക് മാറിയവർ റേഷൻ കാർഡുമായി ഓഫീസിൽ എത്തി പുതിയ റേഷൻ കാർഡ് കൈപ്പ​റ്റണം.