അരൂർ:സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധി മറികടക്കുവാൻ നിയമ നിർമ്മാണം നടത്തുവാൻ നടപടി സ്വീകരിക്കണമെന്ന് എസ്.സി/എസ്.ടി. കോ-ഓപ്പറേറ്റീവ് ക്ലസ്റ്റർ യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ചെയർമാൻ സി.കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ മേഖലയ്ക്കുള്ള പ്രത്യേക ഘടക പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുള്ളതുക ലാപ്സാകാതിരിക്കുവാൻ ആവശ്യമായ പദ്ധതി രേഖ സഹകരണ വകുപ്പിൽ നൽകുന്നതിന് യോഗം തീരുമാനിച്ചു. ദിവാകരൻ കല്ലുങ്കൽ, പി.കെ. മനോഹരൻ , പി.മാധവൻ, കെ.ആർ. രമ്യ , എം.വി. ആണ്ടപ്പൻ ,രത്നവല്ലി എന്നിവർ സംസാരിച്ചു.