പൂച്ചാക്കൽ: സ്വാതന്ത്ര്യം ലഭിച്ച കാലഘട്ടത്തിൽ കറാച്ചിയിൽ കച്ചവടക്കാരായിരുന്ന മലബാറിലെ മുസ്ലീങ്ങൾ തിരിച്ചു കേരളത്തിൽ വന്നപ്പോൾ കേവലം സാങ്കേതികതയുടെ പേരിൽ അവരെ പാകിസ്ഥാൻ പൗരന്മാരെന്നു പറഞ്ഞ് നാടുകടത്തിയത് അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം.പിയുമായ എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു.
പാണാവള്ളി ജനജാഗരൺ സമിതി സംഘടിപ്പിച്ച സ്വാഭിമാൻ സദസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു മുഖ്യ പ്രഭാഷണം നടത്തി. സമിതി മേഖല രക്ഷാധികാരി എം.പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് തിരുനല്ലൂർ ബൈജു, കെ.എം.മഹേഷ് എന്നിവർ സംസാരിച്ചു.