പൂച്ചാക്കൽ:തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വികസന സെമിനാർ ഇന്ന് രാവിലെ 10 30 ന് തൈക്കാട്ടുശ്ശേരി എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല സെൽവരാജ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ് അദ്ധ്യക്ഷത വഹിക്കും. പൂച്ചാക്കൽ പൊതു മാർക്കറ്റിലെ കടമുറികളുടെ ലേലം 25ന് രാവിലെ 11ന് ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ നടക്കുമെന്നും സെക്രട്ടറി അറിയിച്ചു.