ആലപ്പുഴ : ചെറുകിട കയർ ഫാക്ടറികളിൽ തടുക്ക് നിർമ്മാണത്തിന് ആവശ്യമായ ഓർഡർ ലഭ്യമാക്കാൻ മന്ത്രി ഡോ. ടി.എം.തോമസ് ഐസക് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫാക്ടറി ഉടമകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ മന്ത്രിയ്ക്ക് നിവേദനം നൽകി. തടുക്കു നിർമ്മാണ മേഖലയിൽ 6000ചെറുകിട ഫാക്ടറികളും 22,000തൊഴിലാളികളുമാണ് പണിയെടുക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ ഒരു തൊഴിലാളികക്ക് 100ദിവസത്തെ ജോലി പോലും ലഭ്യമാക്കാൻ കഴിയുന്നില്ല. മന്ത്രി അടിയന്തരമായി ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് ചെറുകിട കയർ ഫാക്ടറി ഉടമകളുടെ സംയുക്ത സമിതി കൺവീനർമാരായ ഡി.സനൽകുമാർ, വി.എൻ.സുധീർ, എം.അനിൽകുമാർ, വി.എ.ജോസഫ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.