ആലപ്പുഴ: ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ കരുത്ത് പദ്ധതിയുടെ ഭാഗമായി നടത്തുന്ന തയ്ക്കോണ്ട പരിശീലനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എ.എം.ആരിഫ് എം.പി നിർവഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ ജിജി ജോസഫ് ,ഹയർസെക്കൻഡറി വിഭാഗം അദ്ധ്യാപിക മേഴ്സി.വി.തോമസ് എന്നിവർക്ക് ഉപഹാരം നൽകി. പി.ടി.എ പ്രസിഡന്റ് ഷാജി കോയാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.ജി.മനോജ് കുമാർ,മുൻ വാർഡ് കൗൺസിലർ എം.വി.അൽത്താഫ്,ഹെഡ്മിസ്ട്രസ് റാണി തോമസ്,പി.ടി.എ വൈസ് പ്രസിഡന്റ് വൈ.നസീർ,തയ്ക്കോണ്ട ജില്ലാ അസോസിയേഷൻ ഖജാൻജി പ്രദീപ് കുമാർ, അദ്ധ്യാപകരായ കെ.ജെ.നോബിൾ,മഞ്ജു.കെ.മണി,സുനിൽ മർക്കോസ് എന്നിവർ സംസാരിച്ചു.