ആലപ്പുഴ : തലമുറകളായി തീരപ്രദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യതൊഴിലാളികളെ തീരപരിപാലന പ്ളാനിന്റെ പേരിൽ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യുസി) സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പ്രസ്താവിച്ചു.നഗരാസൂത്രണ വിഭാഗം തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാനിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങളുടെ പട്ടികയിൽ മത്സ്യ തൊഴിലാളികളുടെ ഭവനങ്ങളെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ജില്ലാ കടലോര കായലോര മത്സ്യ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യുസി) മിനി സിവിൽ സ്​റ്റേഷന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫെഡറേഷൻ സംസ്ഥാനസെക്രട്ടറി എം.കെ.ഉത്തമൻ,ഒ.കെ.മോഹനൻ,വി.സി.മധു,സി.പി.പത്മനാഭൻ,ജോയി സി കമ്പക്കാരൻ,എ.എം.കുഞ്ഞച്ചൻ.വി.കെ.ചന്ദ്രബോസ്,ലീലാമ്മ ജേക്കബ്,ശ്രീകലാ സുരേഷ് ബാബു,നിജ,സിനു സെബാസ്​റ്റ്യൻ എന്നിവർ പ്രസംഗിച്ചു.