ആലപ്പുഴ: കഴിഞ്ഞ നാലുവർഷം കയർ വ്യവസായത്തിന് സമഗ്രമായ വികസനത്തിന്റേതായിരുന്നുവെന്ന് കേരള കയർ വർക്കേഴ്സ് സെന്റർ നേതാക്കൾ. ചകിരി ലഭ്യത, കയർ ഉത്പാദനം എന്നിവയിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞുവെന്ന് ഇവർ പറയുന്നു. അതേസമയം പരമ്പരാഗത കയർത്തൊഴിലാളികൾക്ക് ജോലിയും കൂലിയും പെൻഷനും ഇല്ലാത്ത അവസ്ഥയാണെന്ന് എ. ഐ. ടിയു.സി നേതൃത്വത്തിലുള്ളകയർത്തൊഴിലാളി ഫെഡറേഷൻ ആരോപിക്കുന്നു.
ചകിരി ദൗർലഭ്യം ഇല്ലാതാക്കാൻ...
135
135 ഡീഫൈബറിംഗ് മില്ലുകൾ
200
അടുത്ത മാസം 31ന് മുമ്പ് 200മില്ലുകൾ പൂർത്തീകരിക്കും
400
അടുത്തവർഷം 400മില്ലുകൾ തുടങ്ങാനാണ് പദ്ധതി
ചകിരി ലഭ്യത സംസ്ഥാനത്ത് ....
46
ഇപ്പോൾ കയർഫെഡ് ശേഖരിക്കുന്ന ചകിരിയുടെ 46ശതമാനവും സംസ്ഥാനത്ത് നിന്ന്
11
2016നു മുമ്പ് സംസ്ഥാനത്തു നിന്ന് ലഭിച്ചത് 11ശതമാനം ചകിരി മാത്രം
കയർ ഉത്പാദനത്തിൽ ഉയർച്ച
30
കയർ ഉത്പാദനത്തിൽ കഴിഞ്ഞ നാലു വർഷങ്ങളിൽ മുപ്പതു ശതമാനം വർദ്ധനയുണ്ടായെന്ന് കണക്കുകൾ
119
കയർകേരളയിൽ 119കോടിയുടെ കയർഭൂവസ്ത്രത്തിന്റെ ഓർഡർ തദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ചു
കയർ ഉത്പാദനം
2017-18: 1,45,000 ക്വിന്റൽ
2019-20 :രണ്ട് ലക്ഷം ക്വിന്റൽ
2020-21: ലക്ഷ്യമിടുന്നത് 4ലക്ഷം ക്വിന്റൽ
സർക്കാർ മുതൽമുടക്ക്
2015-16ൽ ക്ഷേമപ്രവർത്തനങ്ങളടക്കം 68.29കോടി രൂപയായിരുന്നു സർക്കാർ കയർമേഖലയ്ക്ക് നൽകിയത്. 2018-19ൽ ഇത് 131.43കോടിയായി വർദ്ധിപ്പിച്ചു. ഇത്തവണ ബഡ്ജറ്റിൽ 112കോടിയും ഇതിന് പുറമേ 130കോടിയുടെ എൻ.സി.ഡി.സി സഹായവും പ്രഖ്യാപിച്ചു. ചെറുകിടക്കാരുടെ റിമോട്ട് സ്കീം കടബാദ്ധ്യത തീർക്കാൻ തുക വകയിരുത്തി. വൈദ്യുതി കുടിശ്ശിക, സംഘങ്ങളുടെ ക്യാഷ് ക്രെഡിറ്റ്, കടം എന്നിവ തീർക്കാനുമായി 25കോടി ഉൾപ്പെടുത്തി.
2018-19ലെ കയറ്റുമതി (കോടിയിൽ)
കൈത്തറി ഉത്പന്നങ്ങൾ-48
ടഫ്റ്റഡ് മാറ്റുകൾ-75
ചകിരിച്ചോർ-59
മറ്റ് ഉത്പന്നങ്ങൾ-32
ജിയോ ടെക്സ്റ്റയിൽസ്-119
മാർക്കറ്റ് വികസിപ്പിക്കൽ
അടുത്ത സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ രാജ്യത്തെ 1000കടകളിൽ കയർ ഉത്പന്നങ്ങളുടെ ഡിസ്‌പ‌്‌ളേ അലമാരകൾ സ്ഥാപിക്കും. വിപണന സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് സർക്കാർ നിയന്ത്രണത്തിലുള്ള യന്ത്രനിർമ്മാണ ഫാക്ടറിയിൽ യന്ത്രങ്ങൾ നിർമ്മിച്ചു തുടങ്ങി. 23000ഇലക്ട്രോണിക് റാട്ടുകളും 135ഡിഎഫ് മില്ലുകളും സംഘങ്ങൾക്ക് നൽകി.
കൂലി വർദ്ധനവ്
സംഘങ്ങൾ നേരിട്ട് തൊഴിലാളികൾക്ക് കൂലി നൽകിയിരുന്ന രീതി എടുത്തുകളഞ്ഞ് തൊഴിലാളിക്ക് നേരിട്ട് കൂലി ലഭിക്കുന്നതിനുള്ള നടപടി എടുത്തു.300രൂപയിൽ നിന്ന് 350രൂപയായി വർദ്ധിപ്പിച്ചു.
സഹകരണസംഘങ്ങൾ
കയർ മേഖലയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്ക് പശ്ചാത്തല വികസനത്തിന് 31.67കോടി രൂപ നീക്കിവച്ചു. എൻ.സി.ഡി.സി വഴി 110കോടി ചെലവഴിച്ചു. മൂലധന ലഭ്യത ഉറപ്പാക്കാൻ കയർഫെഡിന് 111.02കോടി രൂപ നൽകി. ജീവനക്കാരുടെ പെൻഷൻ ബോർഡിലേക്ക് 5കോടി രൂപ നൽകി. പ്രവർത്തന മികവിന് സെക്രട്ടറിമാർക്ക് 5000രൂപ വീതം ശമ്പളത്തിന് ഗ്രാന്റ് സർക്കാർ നൽകുന്നു.