കറ്റാനം: കുമ്പഴ തെക്കടത്ത് ഭൂവനേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം നാളെ നടക്കും. ക്ഷേത്ര തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 7 ന് പൊങ്കാല. കലശപൂജ, നൂറുംപാലും .ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 6.30ന് അത്താഴപൂജ.