ആലപ്പുഴ: ഓണാട്ടുകര എള്ളിന് ഭൗമ സൂചക സംരക്ഷണം നേടുന്നതിനു കേരള കാർഷിക സർവകലാശാലയുടെ ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ 27ന് രാവിലെ 11ന് ഏകദിന ശില്പശാല നടത്തും. ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് 3ന് മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിക്കും. അഡ്വ. യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. അഡ്വ. കെ.രാജൻ എം.എൽ.എ ഭൗമ സൂചക അപേക്ഷ കൈമാറും. എം പിമാരായ അഡ്വ. എ.എം.ആരിഫ്,കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി ജനപ്രതിനിധികൾ,സംഘടനാപ്രതിനിധികൾ,ഉദ്യോഗസ്ഥർ പങ്കെടുക്കും.