ആലപ്പുഴ : കേരളത്തിലെ പരമ്പരാഗത കയർ-കയർഫാക്ടറി തൊഴിലാളികൾക്കു തൊഴിലും കൂലിയും പെൻഷനുമില്ലാത്ത അവസ്ഥയാണെന്ന് കേരളാ സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ(എ.എെ.ടി.യു.സി) ആരോപിച്ചു.
തൊഴിലാളികൾ പട്ടിണിയിലായ സാഹചര്യത്തിൽ ഇവർ ഉണ്ടാക്കുന്ന കയറും കയറുത്പന്നങ്ങളും കത്തിച്ചു വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ രോഷാഗ്നി സമരം നടത്തുമെന്ന് ഫെഡറേഷൻ പ്രസിഡന്റ് പി.വി.സത്യനേശൻ അറിയിച്ചു.
എ.എ.ടി.യു.സി സംസ്ഥാന കൗൺസിൽ വൈസ് പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പ്രതിഷേധാഗ്നി ഉദ്ഘാടനം ചെയ്യും.