vanithamithram

പൂച്ചാക്കൽ : പാണാവള്ളി ഗ്രാമപഞ്ചായത്ത്, പൗൾട്രി കോർപ്പറേഷന്റെ സഹകരണത്തോടെ ആയിരം വനിതകൾക്ക് കോഴിക്കുഞ്ഞുങ്ങൾ നൽകുന്ന വനിതാ മിത്രം പദ്ധതിയുടെ ഉദ്ഘാടനം പ പൗൾട്രി വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ചിഞ്ചുറാണി നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ: പ്രദീപ് കൂടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. പൗൾട്രി കോർപ്പറേഷൻ മാനേജിംഗ്ഡയറക്ടർ: വിനോദ് ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ് പി കെ സുശീലൻ, പ്രേംലാൽ ഇടവഴിയ്ക്കൽ, ഷീല കാർത്തികേയൻ, മേഘ വേണു, രാജേഷ് വിവേകാനന്ദ, ശ്രീദേവി മഹാദേവൻ, സഫിയ ഇസഹാക്ക്, എസ്.ജയകുമാർ, വിനീഷ് കുമാർ, പി.എൻ.ഷിബു, വിജി ഉത്തമൻ, അഡ്വ.എസ്.രാജേഷ്, രാഗിണി രമണൻ, സുനിത, സിന്ധു ബീവി, ചന്ദ്രമതി, അഡ്വ.ബാലാനന്ദൻ എന്നിവർ പ്രസംഗിച്ചു. ഡോ: രാകേഷ് ജയൻ നന്ദി പറഞ്ഞു.