ആലപ്പുഴ: കായംകുളം ചേരാവള്ളി മുനിസിപ്പൽ വ്യവസായ കേന്ദ്രത്തിൽ ന്യൂനപക്ഷ വിഭാഗത്തിനുള്ള പരിശീലന കേന്ദ്രത്തിൽ (സി.സി.എം.വൈ) സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനത്തിനും മറ്റു മത്സരപരീക്ഷാ പരിശീലനത്തിനും ബിരുദതല ബാച്ചിലേക്കും ഹോളിഡേ ബാച്ചിലേക്കും ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 28. ഫോൺ: 9496231422, 9656992731.