ആലപ്പുഴ: തെക്കനാര്യാട് വിശ്വകർമ്മ ഗുരുകുല മഠം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തികരിച്ച ശ്രീകോവിലുകളുടെ ചെമ്പോല സമർപ്പണവും ചെമ്പ് പാകൽ ജോലിയുടെ ഉദ്ഘാടനവും ചക്കുളത്ത് കാവ് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. വിശ്വകർമ്മ കോവിലിന്റെ ചെമ്പു പാകൽ ടി.ശിവൻ ജ്യോത്സ്യനും മഹാദേവ ക്ഷേത്രത്തിന്റെ ആദ്യചെമ്പു പാകൽ ശരത് കാക്കശ്ശേരിയും നിർവഹിച്ചു.ചെമ്പോല സമർപ്പണ സമ്മേളനം നഗരസഭ മുൻ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആദ്യചെമ്പോല രസീതിന്റെ ഉദ്ഘാടനം പി.കെ.സദാശിവൻ ഉദ്ഘാടനം ചെയ്തു.കൗൺസിലർ പാർവതി സംഗീത, പി.കെ.ശിവശങ്കർ, എം.രാജേഷ് ബാഅു, ആർ.രാമചന്ദ്രൻ, വി.ലർ.രാജൂ എന്നിവർ സംസാരിച്ചു.