അമ്പലപ്പുഴ:കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പണമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു.അമ്പലപ്പുഴ കോമന സുബൈദാ മൻസിലിൽ റഹ്മത്ത് നാസറിന്റെ പഴ്സാണ് നഷ്ടപ്പെട്ടത്.ഇന്നലെ വൈകിട്ട് വണ്ടാനത്തു നിന്ന് ബസിൽ കയറിയ റഹ്മത്ത് ഇരട്ടക്കുളങ്ങരയിലിറങ്ങിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടതറിഞ്ഞത്. 2400 രൂപ, രണ്ട് എ.ടി.എം കാർഡുകൾ, ആധാർ കാർഡ്, മറ്റ് രേഖകൾ എന്നിവപഴ്സിലുണ്ടായിരുന്നു. അമ്പലപ്പുഴ പോലീസിൽ പരാതി നൽകി. രണ്ടു ദിവസം മുൻപ് പി.എസ്.സി പരീക്ഷയെഴുതാനായി ബസിൽ യാത്ര രണ്ട് ഉദ്യോഗാർത്ഥികളുടെ പണവും മൊബൈൽ ഫോണും നഷ്ടപ്പെട്ടിരുന്നു.