അമ്പലപ്പുഴ : ദേശീയപാതയിൽ കപ്പക്കട ജംഗ്ഷനു സമീപം എതിർദിശയിൽ വന്ന കാറുകൾ കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ തൃശൂർ മാടക്കത്തറ കുറിച്ചിക്കര അഭിരാമത്തിൽ ഗീത ( 59), മകൾ ദിവ്യ (34) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം.